സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കാല കരികാലന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി

ജനീകാന്തിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കാല കരികാലന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി.

ചിത്രീകരണത്തിനു മുന്‍പു തന്നെ സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

കരികാലന്‍ എന്ന അധോലോക നേതാവായാണ് രജനി ചിത്രത്തില്‍ അഭിനയിക്കുക.

ഹുമ ഖുറേഷിയാണ് നായികയായി എത്തുന്നത്. മുബൈയിലും ചെന്നൈയിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രം അുത്ത വര്‍ഷം ആദ്യം റിലീസിനെത്തും.

സമുദ്രക്കനി, അഞ്ജലി പാട്ടീല്‍, നാനാ പടേക്കര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

അതേസമയം, രജനീകാന്തിന്റെ ഷങ്കര്‍ ചിത്രമായ യന്തിരന്‍ 2.0യുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

Top