ദുരിതാശ്വാസ സംഭാവനയെ ചൊല്ലി തര്‍ക്കം; രജനി ആരാധകന്‍ വിജയ് ആരാധകനെ കൊന്നു

ചെന്നൈ: നടന്‍ രജനീകാന്തിന്റെയും വിജയ്യുടെയും കോവിഡ് ദുരിതാശ്വാസ സംഭാവനയെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സംസ്ഥാനത്തെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് നടന്‍ വിജയ് രജനീകാന്തിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്തുവെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. തര്‍ക്കത്തിനൊടുവില്‍ രജനീകാന്തിന്റെ കടുത്ത ആരാധകനായ എ. ദിനേശ് ബാബു എന്നയാള്‍ വിജയ് ആരാധകനായ യുവ്രാജിനെ ആക്രമിക്കുകയായിരുന്നു.

യുവ്രാജിനെ മൃതദേഹം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ദിനേശ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top