മാധ്യമപ്രവര്‍ത്തകരോടു പൊട്ടിത്തെറിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് രജനികാന്ത്

rajanikanth

ചെന്നൈ: തൂത്തുക്കുടി വെടിവയ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു പൊട്ടിത്തെറിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ രജനികാന്ത്. താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരോടു ക്ഷമ ചോദിക്കുന്നതായും രജനികാന്ത് ട്വീറ്റ് ചെയ്തു.

തൂത്തുക്കുടി വെടിവയ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണവെയാണ് രജനികാന്ത് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോടു ചൂടായത്. തൂത്തുക്കുടിയില്‍ പോലീസിനെ ആക്രമിച്ചതോടെയാണു പ്രശ്‌നം തുടങ്ങിയതെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും ‘പോരാട്ടം, പോരാട്ടം’ എന്നു പറഞ്ഞു സമരവുമായിറങ്ങിയാല്‍ തമിഴ്‌നാട് ശവപ്പറമ്പായി മാറുമെന്നും ചോദ്യത്തിനു മറുപടിയായി രജനി പറഞ്ഞിരുന്നു. ഇതിനുശേഷം മാധ്യമങ്ങളെ അവഗണിച്ച് അദ്ദേഹം വാഹനത്തില്‍ കയറി പോവുകയായിരുന്നു.

Top