വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനികാന്ത്

ചെന്നൈ: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനികാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു.

സംഭവത്തെ അപലപിച്ച് സാമൂഹ്യ-രാഷ്ട്രീയ നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 12 പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയരുന്നത്.

രജനിക്കു പുറമേ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസ്സന്‍, പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി എന്നിവരും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

Top