‘അണ്ണാത്തെ’ ദീപാവലി റിലീസായി തിയറ്ററുകളിൽ

ജനികാന്തിന്റെ ഫാമിലി-ആക്ഷൻ ചിത്രം ‘അണ്ണാത്തെ’ നവംബർ 4ന് ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ട്. നിർമാതാക്കളായ സൺ പിക്ചേഴ്സാണ് തങ്ങളുടെ ഓദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഖുശ്‌ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ഡിസംബറിൽ ക്രൂ അംഗങ്ങൾക്ക്‌ കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കവെയാണ് കൊവിഡ് സെറ്റിനെ ബാധിച്ചത്. പടയപ്പ, അരുണാചലം തുടങ്ങിയ സിനിമകളിൽ കണ്ടുപരിചയിച്ച രജനികാന്തിനെ ഒരിക്കൽക്കൂടി കാണാനുള്ള അവസരം കൂടിയാവും ഇതെന്നാണ്‌ റിപ്പോർട്ടുകൾ. വിശ്വാസം സിനിമയ്ക്ക് ശേഷം ശിവയും സംഗീത സംവിധായകൻ ഡി. ഇമ്മനും കൈ കോർക്കുന്ന സിനിമ കൂടിയാണിത്.

Top