മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘ലാൽ സലാമി’ൽ രജനികാന്തും

ജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന് തുടക്കമായി. ഇന്ന് ചെന്നൈയിൽ ആണ് സിനിമയുടെ ഷൂട്ടിം​ഗ് ആരംഭിച്ചത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ സെറ്റിൽ ജോയിൻ ചെയ്തു. എ ആര്‍ റഹ്‍മാൻ സം​ഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്നു.

വിഷ്ണു വിശാലാണ് നായകൻ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് ഇടവേളയെടുത്ത ശേഷമാണ് താരം സിനിമയിലെത്തിയത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം രജനികാന്ത് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.

നടി ജീവിത രാജശേഖറും ലാൽ സലാമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒന്നിലധികം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യുമെന്നാണ് വിലയിരുത്തലുകൾ. ലൈക്ക പ്രൊഡക്ഷൻസ് ആണ് ലാൽ സലാം നിര്‍മിക്കുന്നത്.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ലാൽ സലാം. ധനുഷ് നായകനായി ‘3’ഉം ‘വെയ് രാജ വെയ്’ എന്ന സിനിമയും സംവിധാനം ചെയ്‍തിട്ടുണ്ട്. ‘സിനിമ വീരൻ’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തു. ഐശ്വര്യ രജനികാന്ത് ‘സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍’ എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്.

 

Top