സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സയന്‍സ്ഫിക്ഷന്‍ ചിത്രം 2.0 നവംബര്‍ 29ന് തിയറ്ററുകളിലെത്തുകയാണ്. എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ ആഗസ്റ്റ് 15ന് പുറത്തുവിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഔദ്യോദിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. രണ്ട് വര്‍ഷത്തോളമായി പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന് 500 കോടിയാണ് ബജറ്റ്.
രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് സമയമെടുത്തതിനാലാണ് റിലീസ് നീട്ടിക്കൊണ്ടുപോയത്.
ലോകമെമ്പാടുമുള്ള 10,000ഓളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും. എ ആര്‍ റഹ്മാനാണ് സംഗീതം. കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തിലാണ് രജനീകാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.