രജനീകാന്ത് ചിത്രം 2.0 റിലീസ് തിയതി പ്രഖ്യാപിച്ചു

ജനീകാന്തിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം 2.0യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജൂലായ് 29ന് തിയറ്ററുകളിലെത്തും. രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് സമയമെടുത്തതിനാലാണ് റിലീസ് നീട്ടിക്കൊണ്ടുപോയത്.

ലോകമെമ്പാടുമുള്ള 10,000ഓളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും. ലൈക പ്രൊഡക്ഷന്‍സാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്.

Top