2.0യിലെ കിടിലന്‍ രംഗവുമായി ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

2.0

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 2.0യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. 3ഡിയിലാണ് ചിത്രം എത്തുന്നത്.

നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്.

Top