Rajini sir said he liked my character in Darling

സാം ആന്റണ്‍ ചിത്രം ഡാര്‍ലിങ്ങിലെ നിക്കിയുടെ കഥാപാത്രത്തെ പ്രശംസിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. പ്രശംസ ഏറ്റുവാങ്ങി മതിമറന്ന സന്തോഷത്തിലാണ് നിക്കി ഗല്‍റാണി.

ബി അശോക് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഞെരുപ്പുടാ’ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കകയായിരുന്നു താരങ്ങള്‍.

പരിപാടിയില്‍ രജനിയുടെ അടുത്ത സീറ്റില്‍ ഇരിക്കാന്‍ അവസരം കിട്ടിയ നിക്കി സൂപ്പര്‍സ്റ്റാറുമായിള്ള സൗഹൃദ സംഭാഷ്ണത്തിനിടയിലാണ് ഡാര്‍ലിങ് ചിത്രത്തിലെ നിക്കിയുടെ കഥാപാത്രത്തെ ഇഷ്ടമായെന്ന് രജനി മനസ് തുറന്നത്.

നായകന്‍ വിക്രം പ്രഭു തന്നെ നിര്‍മ്മിക്കുന്ന ‘ഞെരുപ്പുടാ’ ചിത്രത്തിലെ നായികയാണ് നിക്കി ഗല്‍റാണി.

Top