തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കാനൊരുങ്ങി രജനീ മക്കൾ മൻട്രം

ചെന്നൈ: തമിഴ്നാട്ടിൽ വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കാൻ രജനീകാന്തിന്റെ രജനീ മക്കൾ മൻട്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. ആകെയുള്ള 234 സീറ്റുകളിലേക്കും പരിഗണിക്കാവുന്ന 234 പേരുടെ സ്ഥാനാർത്ഥി പട്ടിക തയാറാക്കുകയാണ് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് രജനീ മക്കൾ മൻട്രം ഭാരവാഹികളുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തിയ ശേഷം രാഷ്ട്രീയപാർട്ടിയുടെ കൂടുതൽ വിവരങ്ങൾ ഡിസംബർ 31ന് പുറത്തുവിടും.

തമിഴ്നാടിനെ പുതിയൊരു വഴിയിലേക്ക് നയിക്കാനായിരിക്കും രജനിയുടെ പടപ്പുറപ്പാടെന്നാണ് നൽകുന്ന സൂചന. തന്റേത് ആത്മീയ രാഷ്ട്രീയമാണെന്നും ദ്രാവിഡ രാഷ്ട്രീയപാതയല്ലെന്നും രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്.

Top