വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണം വേണമെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മഹാപ്രളയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്ന് അഭിപ്രായപ്പെട്ട കാനം ദുരിതാശ്വാസ ഫണ്ട് ചെലവഴിക്കുന്നത് റവന്യൂ വകുപ്പ് അറിഞ്ഞ് മാത്രമായിരിക്കുമെന്നും പറഞ്ഞു.

വികസനത്തേക്കുറിച്ച് ചില എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അഭിപ്രായപ്രകടനം വ്യക്തിപരം മാത്രമാണെന്നും അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും കാനം വ്യക്തമാക്കി.

Top