രാജീവ് രവിയുടെ തുറമുഖം; ഫസ്റ്റ് ലുക്ക് പോസറ്റര്‍ പുറത്ത്

മ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രമാണ് തുറമുഖം. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നിവിന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്ക് വച്ചത്. കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

നിവിന്‍ പോളിയ്ക്ക് പുറമെ ബിജു മേനോന്‍, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ എത്തുന്നുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണിമ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്ന ചിത്രം കൂടിയാണിത്. നിവിന്‍ പോളിയുടെ അമ്മയായിട്ടാണ് പൂര്‍ണ്ണിമയുടെ രണ്ടാം വരവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. 1950 കാലഘട്ടത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.രാജീവ് രവി – നിവിന്‍ പോളി ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

Top