ആസിഫ് അലി നായകനാകുന്ന ‘കുറ്റവും ശിക്ഷയും’; ചിത്രീകരണം ആരംഭിച്ചു

രാജീവ് രവിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. ഗീതുമോഹന്‍ദാസാണ് സോഷ്യല്‍മീഡിയയിലൂടെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചത്.

ചിത്രത്തില്‍ സണ്ണിവെയ്ന്‍, ഷറഫുദ്ദീന്‍, അലന്‍സിയര്‍, സെന്തില്‍ എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്.

നിവിന്‍പോളി നായകനാകുന്ന പുതിയ ചിത്രം തുറമുഖത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പണികള്‍ നടന്നുവരികയാണ്. അതിനിടയിലാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലേക്ക് രാജീവ് രവി കടക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസ് ആണ് കഥ ഒരുക്കുന്നത്. തിരക്കഥ രചിക്കുന്നത് ശ്രീജിത്ത് ദിവാകരനാണ്. ചിത്രം നിര്‍മ്മിക്കുന്നത് ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ്. സുരേഷ് രാജനാണ് ഛായാഗ്രഹണം.

Top