ഈടയും, ആഭാസവും രാജീവ് രവിയുടെ നിർമ്മാണത്തിൽ അടുത്ത വര്‍ഷം തീയേറ്ററുകളിലേയ്ക്ക്

രാജീവ് രവി നിർമ്മിക്കുന്ന രണ്ട് ചിത്രങ്ങളാണ് അടുത്ത വര്‍ഷം ആദ്യം തീയേറ്ററുകളിലേയ്ക്ക് എത്തുന്നത്.

ഷെയ്ന്‍ നിഗം നായകനാകുന്ന ഈടയും, സുരാജ് വെഞ്ഞാറൻമൂട് കേന്ദ്ര കഥാപത്രമാകുന്ന ആഭാസവുമാണ് ചിത്രങ്ങൾ.

ജനുവരി അഞ്ചിനാണ് ഈടയും ആഭാസവും പ്രദര്‍ശനത്തിനെത്തുന്നത്.

ഷെയ്ന്‍ നിഗം ചിത്രത്തിൽ നായികയായി എത്തുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നായിക നിമിഷ സജയനുമാണ്.

ചിത്രം സംവിധാനം ചെയ്തത് ദേശീയ അവാര്‍ഡ് ജേതാവും എഡിറ്ററുമായ ബി അജിത്കുമാറാണ്.

ആഭാസത്തിൽ സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, അലന്‍സിയര്‍, റിമ കല്ലിങ്കല്‍ എന്നിവർ കേന്ദ്ര കഥാപത്രങ്ങളാകുന്നു. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും ചിത്രത്തിലുണ്ട്.

നവാഗതനായ ജൂബിത് നമ്രാഡത്താണ് സംവിധാനം.

പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സിനിമകൾ നൽകുന്ന രാജീവ് രവിയുടെ പുതിയ ചിത്രങ്ങളും മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കാം

Top