രാജീവ് വധക്കേസ്: സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വക്കേറ്റ് സി പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊലപാതകത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉദയഭാനുവിലേക്ക് അന്വേഷണം നീണ്ടതോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

ഒക്ടോബര്‍ മൂന്നിനായിരുന്നു അഡ്വക്കേറ്റ് ബി രാമന്‍പിള്ള വഴി ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടിയത്. കേസില്‍ തനിക്ക് പങ്കില്ലെന്നും പ്രതികളെ മുന്‍പരിചയം മാത്രമേ ഉള്ളുവെന്നും ഉദയഭാനു ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു.

നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന താന്‍ കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കില്ലെന്നും ഉദയഭാനു വ്യക്തമാക്കിയിരുന്നു.

Top