രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളനടക്കമുള്ള പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന്റെ വാദങ്ങള്‍ കോടതി ശരിവച്ചു.പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 28 കൊല്ലത്തെ കാത്തിരിപ്പാണ് വിധിയെന്നും സന്തോഷമുണ്ടെന്നും പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ പ്രതികരിച്ചു.

കേസില്‍ പിടിയിലായ ഏഴ് പേരും ഇപ്പോള്‍ തമിഴ്‌നാട് ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. 1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന മനുഷ്യബോംബാക്രമണത്തിലാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും ചെയ്തിരുന്നു.

മുഖ്യപ്രതികള്‍ക്ക് ബോംബ് നിര്‍മ്മാണത്തിനാവശ്യമായ ബാറ്ററികള്‍ എത്തിച്ചുകൊടുത്തുവെന്നതാണ് പേരറളിവാളനെതിരായ കേസ്. എന്നാല്‍ തനിക്ക് സംഘത്തിന്റെ ലക്ഷ്യം അറിയില്ലായിരുന്നുവെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Top