പരോള്‍ പരിഗണിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ജയിലില്‍ നിരാഹാരമിരിക്കുമെന്ന് നളിനി

ചെന്നൈ: പരോള്‍ പരിഗണിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ജയിലില്‍ നിരാഹാരമിരിക്കുമെന്ന് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് നളിനി പരോളിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 26 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് ഇവര്‍ ഇപ്പോള്‍.

Top