രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജൂണിലെ മേക്കിങ് വീഡിയോ കാണാം

ജിഷാ വിജയനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജൂണ്‍. ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയമാണ് നേടിയത്. സ്‌കൂള്‍ കാലഘട്ടത്തിലെ പ്രിയപ്പെട്ട ഓര്‍മ്മകളെ വെള്ളിത്തിരയില്‍ എത്തിച്ച ചിത്രമായിരുന്നു ജൂണ്‍.ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടിയ ‘ജൂണി’ന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സാറാ ജോയ് എന്ന പെണ്‍കുട്ടിയുടെ പ്ലസ് ടു പഠനകാലം മുതല്‍ വിവാഹം വരെയുള്ള ജീവിതത്തിലൂടെ സഞ്ചരിച്ച സിനിമയില്‍ സ്‌കൂള്‍ പഠനകാലത്തെ സൗഹൃദവും ബന്ധങ്ങളും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ബൈക്കോടിക്കുന്ന രജിഷയെയും സഹതാരത്തെയും കാണാം. എന്നാല്‍ ആ സീനിന്റെ ചിത്രീകരണത്തിന് പിന്നിലെ കാഴ്ചകളും മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഗ് സ്‌ക്രീന്‍ താരങ്ങള്‍ ഡാന്‍സും പാട്ടും തമാശകളുമായി ഷൂട്ടിങ് ആസ്വദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ജോജു ജോര്‍ജ്, അശ്വതി മേനോന്‍, സര്‍ജാനോ ഖാലിദ്,അര്‍ജുന്‍ അശോകന്‍, ശ്രുതി ജയന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.

Top