സ്‌പോര്‍ട്‌സ് താരമായി വീണ്ടും രജിഷ വിജയന്‍; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

ഫൈനല്‍സിനു ശേഷം രജിഷ വിജയന്‍ വീണ്ടുമൊരു സ്‌പോര്‍ട്‌സ് കഥാപാത്രവുമായി വരുന്നു. ഖൊ ഖൊ എന്നാണ് ചിത്രത്തിന്റെ പേര്. രാഹുല്‍ റിജി നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ ആണ് ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ അനൌണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടത്.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. ടോബിന്‍ തോമസാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു സ്‌കൂളില്‍ ഖോ ഖോ കളിക്കാരുടെ ടീം ഉണ്ടാക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അടുത്ത മാസം ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന്‍ രാഹുല്‍ റിജി നായര്‍ വ്യക്തമാക്കി .

Top