ലൈംഗിക ആരോപണം; രജീഷ് പോളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: അമാനവ സംഗമത്തിന്റെ സംഘാടകനും ആക്ടിവിസ്റ്റുമായ രജീഷ് പോളിനെതിരായ ലൈംഗിക ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി.

പരാതികള്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞു.

കണ്ണൂര്‍ പിലാത്തറ സ്വദേശി രജീഷ് പോള്‍ തന്നെ 16-ാം വയസില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

വനിതാ കമീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, സംസ്ഥാന യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോം എന്നിവരും രജീഷിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരേ ഒന്നിലേറെ പെണ്‍കുട്ടികള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

Top