മുകുള്‍ റോയിക്ക് പിന്നാലെ റജീബ് ബാനര്‍ജിയും തൃണമൂലിലേക്ക്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മുകുള്‍ റോയി ബി.ജെ.പിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ തൃണമല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നു. റജീബ് ബാനര്‍ജിയും ഉടന്‍ തൃണമൂലിലേക്ക് മടങ്ങിവരും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട് തൃണ്‍മൂല്‍ നേതാവ് കുണാല്‍ ഘോഷവുമായി റജീബ് ബാനര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമബംഗാള്‍ മന്ത്രിയായിരുന്ന റജീബ് ബാനര്‍ജി നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത്.

മുകുള്‍ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകന്‍ ആയിരുന്നില്ല. അതേ പോലെ കൂടുതല്‍ പേര്‍ വരും ‘എന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നത് . നിങ്ങള്‍ക്ക് അറിയുന്നതുപോലെ പഴയതെല്ലാം സ്വര്‍ണ്ണം പോലെയാണെന്നും അവര്‍ പ്രതികരിച്ചു.

Top