പുതിയ ലുക്കില്‍ രാജ്ദൂത്; ചിത്രങ്ങള്‍ പുറത്തുവിട്ടു


ന്‍സ്റ്റഗ്രാമില്‍ തരംഗം സ്യഷ്ടിക്കുകയാണ് രാജ്ദൂതിന്റെ പുതിയ ലുക്ക്. എലമെന്റല്‍ മോട്ടോര്‍വര്‍ക്ക്‌സ് എന്ന സ്ഥാപനമാണ് രാജ്ദൂതിന്റെ ഈ തകര്‍പ്പന്‍ ലുക്കിനു പിന്നില്‍. പഴയ ഡിസൈനില്‍ നിന്ന് കഫേ റേസര്‍ ഡിസൈനിലേക്കാണ് രാജ്ദൂതിനെ മാറ്റിയിരിക്കുന്നത്. എലമെന്റല്‍ മോട്ടോര്‍വര്‍ക്ക്‌സ് തന്നെയാണ് രാജ്ദൂതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തിരിക്കുന്നത്.

ടാങ്കിനെക്കാളും താഴ്ത്തിയാണ് ഹാന്‍ഡില്‍ ബാര്‍ നല്‍കിയിരിക്കുന്നത്. ക്രോമിയത്തില്‍ പൊതിഞ്ഞ പെട്രോള്‍ ടാങ്കും ഹെഡ്‌ലാമ്പില്‍ നിന്ന് ടാങ്കിലേക്ക് നീളുന്ന പാനലും അതില്‍ നല്‍കിയിരിക്കുന്ന സ്പീഡോ മീറ്ററും കില്‍ സ്വിച്ചുമാണ് പ്രധാനമായും പുതുക്കി പണിതിരിക്കുന്നത്.

ബോക്‌സി ഡിസൈനിലുള്ള മുന്‍വശമാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. ഇതിലുള്ള എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ് രാജ്ദൂതിന് മോഡേണ്‍ ഭാവം നല്‍കുന്നുണ്ട്. മുന്നിലെയും പിന്നിലെയും സസ്‌പെന്‍ഷന്‍ റാഡ് ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ളവയാണ്. ബ്രേക്ക് പെഡലുകളുടെയും മറ്റും പ്രവര്‍ത്തനത്തില്‍ മാറ്റമെന്നും വരുത്തിയിട്ടില്ല. സ്‌റ്റൈലിഷായിട്ടുള്ള ഈ വാഹനം ദിവസേനയുള്ള ഉപയോഗത്തിന് ഉതകുന്നതല്ലെന്ന മുന്നറിയിപ്പും എലമെന്റല്‍ മോട്ടോര്‍വര്‍ക്ക്‌സ് നല്‍കുന്നുണ്ട്.

Top