rajavinte makan hit number mohanlal vehicle

ലയാള സിനിമാപ്രേക്ഷകര്‍ മരിക്കുവോളം മറക്കില്ല അഡ്വ. ആന്‍സിയോടുള്ള ആ ഡയലോഗും എസ്. ചാന്ദ് ആന്‍ഡ് കമ്പനിയുടെ കലണ്ടറില്‍ വിന്‍സെന്റ് ഗോമസ് കുറിച്ച ആ നാലക്ക നമ്പറും.

‘സഹായിക്കുന്നവരെ ഞാന്‍ ഒരിക്കലും മറക്കില്ല. ഇത് എത്രയുണ്ടെന്ന് ഞാന്‍ എണ്ണി നോക്കിയിട്ടില്ല. കുറഞ്ഞുപോയെങ്കില്‍ എന്റെ ഓഫീസിലേയ്ക്ക് വിളിച്ചാല്‍ മതി. മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകനിലെ, ഡയലോഗ്.

മുപ്പത് കൊല്ലത്തിനുശേഷം 2255 എന്ന പഴയ സൂപ്പര്‍ഹിറ്റ് നമ്പറുമായി വീണ്ടും വരികയാണ് മോഹന്‍ലാല്‍.ഫോണല്ല, പുതിയ ലാന്‍ഡ് ക്ര്യൂയിസര്‍. കെ.എല്‍. 07സി.ജെ2255 ആണ് എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത വെള്ള ആഡംബര വാഹനത്തിന്റെ നമ്പര്‍. എന്നാല്‍, ഔദ്യോഗികമായി നമ്പര്‍ ഇതുവരെ കിട്ടിയിട്ടില്ല.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. 1.36 കോടി രൂപയാണ് ഈ വി 8 ഡീസല്‍ വാഹനത്തിന്റെ വില.

ബെന്‍സിന്റെ ജി.എല്‍ 350, ബെന്‍സ് എസ് ക്ലാസ്, പജീറോ എന്നിവയാണ് മോഹന്‍ലാലിന്റെ ശേഖരത്തിലുള്ള മറ്റ് വാഹനങ്ങള്‍.

Top