Rajasthan’s BJP MLA’s husband thrashes cop, senior party leaders intervene to resolve issue

crime

കോട്ട: രാജസ്ഥാനില്‍ എംഎല്‍എയുടെ ഭര്‍ത്താവ് പൊലീസുദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. രാംഗഞ്ച് മാണ്ഡിയിലെ എംഎല്‍എയായ ചന്ദ്രകാന്ത മേഘവാളിന്റെ ഭര്‍ത്താവ് നരേന്ദ്രസമേഘവാളാണ് പൊലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകന്റെ വാഹനത്തിന്‌ ഗതാഗത നിയമ ലംഘനത്തിന് പിഴ ഇടാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണ് മര്‍ദ്ദനം. മരാവീര്‍ നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

bjp-mla

പൊലീസുകാരന് മര്‍ദ്ദമേറ്റെന്ന് സ്ഥിരീകരിച്ചെങ്കിലും ഇതില്‍ എംഎല്‍എയ്‌ക്കോ ബിജെപി പ്രവര്‍ത്തകര്‍ക്കോ പങ്കുണ്ടെന്ന വാര്‍ത്തകള്‍ പൊലീസ് നിഷേധിച്ചു. അതേസമയം പ്രശ്‌നം വലുതാകുന്നത് തടയാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ചനടത്തി.

വീഡിയോ കടപ്പാട്:എന്‍ഡിടിവി

Top