ബട്‌ലറുടെ സെഞ്ച്വറിയില്‍ രാജസ്ഥാന് 55 റണ്‍സിന്റെ വിജയം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് വിജയം. ബട്‌ലറിന്റെ സെഞ്ചുറിക്കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുമ്പില്‍ ഉയര്‍ത്തിയത് 221 റണ്‍സ് എന്ന വിജയലക്ഷ്യമായിരുന്നു. ജോസ് ബട്‌ലറുടേയും സഞ്ജും സാംസണ്‍ന്റേയും ബാറ്റിങ് മികവിലായിരുന്നു മികച്ച സ്‌ക്കോറിലേക്ക് രാജസ്ഥാനെ കൊണ്ടെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 220 റണ്‍സ് എന്ന ലക്ഷ്യത്തിലെത്തിയത്. 57 റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് പോയ ഹൈദരാബാദിന് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 64 പന്തില്‍ 11 ഫോറും എട്ടു സിക്‌സും സഹിതം 124 റണ്‍സെടുത്ത് ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ സ്‌ക്കോര്‍ കൂട്ടാന്‍ സഹായിച്ചത്.

Top