രാജസ്ഥാന്‍ ഭരണ പ്രതിസന്ധി ; സുപ്രീം കോടതി വിഷയം പരിഗണിക്കാനിരിക്കെ സ്പീക്കര്‍ ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരേയുള്ള നോട്ടീസില്‍ നടപടിയെടുക്കരുതെന്ന രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരേ സ്പീക്കര്‍ സി.പി. ജോഷി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വാദം പുനരാരംഭിക്കാനിരിക്കെയാണ് സ്പീക്കറുടെ നീക്കം. നിയമസഭാ സമ്മേളനം കേസിന്റെ പേരില്‍ മാറ്റിവയ്ക്കുന്നതുകൊണ്ടാണ് ഹര്‍ജി പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ബിജെപി ശക്തമാക്കുകയാണ്. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള മുഖ്യമന്ത്രി അശോക് ഗെഹ്ലോതിന്റെ അപേക്ഷ സ്പീക്കര്‍ രണ്ടു തവണയും നിരസിച്ചതിന് പിന്നാലെയാണ് ഹര്‍ജി പിന്‍വലിക്കാനുള്ള തീരുമാനം വന്നത്.

വിമതര്‍ക്കെതിരേ സ്പീക്കര്‍ അയച്ച കാരണംകാണിക്കല്‍ നോട്ടീസില്‍ തത് സ്ഥിതി തുടരാനാണ് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. സ്പീക്കര്‍ നല്‍കിയ ഹര്‍ജിയിലെ നിയമപരമായ വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്നശേഷം വിധിപറയാമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.

Top