രാജസ്ഥാന് തിരിച്ചടി: ജോഫ്ര ആർച്ചർ ഐ.പി.എലിൽ നിന്ന് വിട്ടുനിന്നേക്കും

 രാജസ്ഥാൻ റോയൽസിലെ  ഏറ്റവും മികച്ച താരമായ ജോഫ്ര ആർച്ചർ ഈ സീസണിലെ  ഐപിഎൽ  ടീമിൽ നിന്നും വിട്ടുനിന്നേക്കുമെന്നു സൂചന. ദേശീയ ടീമിലെ മത്സരങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കാനാണ് താരം ഐ.പി.എലിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജോഫ്രയുടെ അസാന്നിധ്യം രാജസ്ഥാന് കടുത്ത തിരിച്ചടിയാവും.

കുത്തിവെപ്പ് എടുത്തിട്ടാണ് താരം ഇപ്പോൾ ഇംഗ്ലണ്ടിനായി കളിക്കുന്നത്. കഴിഞ്ഞ് വർഷത്തെ ഐ.പി.എൽ സീസണിൽ ഏറ്റവും മികച്ച താരമായി ജോഫ്ര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകളാണ് കഴിഞ്ഞ സീസണിൽ ആർച്ചർ സ്വന്തമാക്കിയത്. ആർച്ചറിന്റെ വലതു കൈമുട്ടിന് പരുക്കേറ്റിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

ആർച്ചർക്കൊപ്പം ജോ റൂട്ടും ഏകദിന മത്സരങ്ങളിൽ കളിക്കില്ല. ഇത്തവണത്തെ ഐ.പി.എൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം.

Top