അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍ : ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

അഭിനന്ദനോടുള്ള ബഹുമാന സൂചകമായാണ് ഇത്തരമൊരു തീരുമാനം, ജോധ്പൂരില്‍ നിന്നാണ് അഭിനന്ദന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

ഫെബ്രുവരി 27നാണ് വ്യോമാക്രമണം ചെറുക്കുന്നതിനിടെ അഭിനന്ദന്‍ വര്‍ധമാന്‍ പാക് സേനയുടെ പിടിയിലായത്. പാക് പിടിയിലായി മൂന്ന് ദിവസത്തിനകം അഭിനന്ദനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുകയായിരുന്നു.

Top