സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനത്തുനിന്നും പുറത്താക്കി

കാന്‍ബറ : പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച സ്റ്റീവ് സ്മിത്തിനെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തുനിന്നും പുറത്താക്കി.

ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നു സ്വയം രാജിവെച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് താരത്തെ മാറ്റിയത്. ടീമിന്റെ ഉപനായക പദവി രാജിവെച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനായ ഡേവിഡ് വാര്‍ണര്‍ക്കെതിരെയും നടപടിക്ക് സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

കേപ് ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ സഹായിച്ചതിനെതിരെ നടപടി വേണമെന്നും രാജി വെക്കണമെന്നും സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു.

Top