റോയല്‍സിന്റെ പരിശീലകനായി വീണ്ടും പാഡി അപ്ടണ്‍; ക്യാപ്റ്റനായി സൂപ്പര്‍ താരത്തെ നിലനിര്‍ത്തും

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തേക്ക് പാഡി അപ്ടണ്‍ വീണ്ടും നിയമിതനായി. 2013 മുതല്‍ 3 സീസണില്‍ അപ്ടണ്‍ റോയല്‍സിനെ പരിശീലിപ്പിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ ഉപദേഷ്ടാവായിരുന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ ഇക്കുറി ടീമിന്റെ ബ്രാന്‍ഡ് അംബാസഡറാകും. കഴിഞ്ഞ സീസണില്‍ വോണിന്റെ ശിക്ഷണത്തില്‍ റോയല്‍സ് പ്ലേ ഓഫിലെത്തിയിരുന്നു.

അതേസമയം അജിങ്ക്യ രഹാനെയെ നായകനായി നിലനിര്‍ത്താന്‍ റോയല്‍സ് തീരുമാനിച്ചതായും സൂചനയുണ്ട്. വിലക്ക് കാരണം കഴിഞ്ഞ സീസണ്‍ നഷ്ടമായ സ്റ്റീവ് സ്മിത്ത് , ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ എന്നിവര്‍ രഹാനെയെ സഹായിക്കുമെന്നും റോയല്‍സ് വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ അമോല്‍ മജുംദാറിനെ ബാറ്റിംഗ് കോച്ചായും സായ്‌രാജ് ബഹുതുലെയെ ബൗളിംഗ് കോച്ചായും നിലനിര്‍ത്തിയിട്ടുണ്ട്.

Top