സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്

മുംബൈ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. 14 കോടി രൂപയ്ക്കാണ് ക്യാപ്റ്റനെ റോയല്‍സ് നിലനിര്‍ത്തിയത്. പത്തു കോടി രൂപയ്ക്ക് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെയും നാലു കോടി രൂപയ്ക്ക് യശസ്വി ജെയ്‌സ്വാളിനെയും റോയല്‍സ് കൂടെനിര്‍ത്തി. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ നായകനായിരുന്നു സഞ്ജു സാംസണ്‍.

സഞ്ജുവിന്റെ നായകതത്വത്തില്‍ ഏഴാമതായാണ് ടീം ഫിനിഷ് ചെയ്തിരുന്നത്. 14 കളികളില്‍ നിന്ന് 40.33 ശരാശരിയില്‍ 484 റണ്‍സാണ് താരം സ്വന്തമാക്കിയിരുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആറാമത്തെ താരമായിരുന്നു സഞ്ജു. സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരത്തെ നില നിര്‍ത്താന്‍ റോയല്‍സിനെ പ്രേരിപ്പിച്ചത്.

Top