പുതിയ ജഴ്‌സി പുറത്തിറക്കി രാജസ്ഥാന്‍ റോയല്‍സ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓരോ ടീമുകളും ഐപിഎല്‍ ചൂടിലേക്ക് എത്തിക്കഴിഞ്ഞു. അടുത്ത സീസണിനായി പുതിയ നായകനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്‌സ് രംഗത്ത് വന്നത് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ്. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാ?ഗത്ത് നിന്നും ഒരു ഉഗ്രന്‍ സര്‍പ്രൈസ് വന്നിരിക്കുന്നു.

കഴിഞ്ഞ സീസണില്‍ ഏഴ് വിജയവും ഏഴ് പരാജയവുമായി അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍. പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന് പിന്നീട് കിരീടങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന നിരയാണ് രാജസ്ഥാന്റേത്.

2024ലെ പതിപ്പിനായി പുതിയ ജഴ്‌സി അവതരിപ്പിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലാണ് ജഴ്‌സിയില്‍ അവതരണ വീഡിയോയില്‍ എത്തിയിരിക്കുന്നത്. മുന്‍ വശം പൂര്‍ണമായും പ്രിന്റഡ് അല്ലെന്നതാണ് ഇത്തവണത്തെ ജഴ്‌സിയുടെ പ്രത്യേകത.

Top