രാജസ്ഥാൻ റോയൽസിന്റെ പുതിയ സ്പോൺസർമാര്‍ “ദുബൈ എക്സ്പോ 2020”

രാജസ്ഥാൻ റോയൽസിന്റെ  പ്രിന്‍സിപ്പല്‍ സ്പോൺസർമാരായി ദുബൈ എക്സ്പോ 2020. ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ദുബൈ എക്സ്പോയുടെ ടൈറ്റില്‍ ആലേഖനം ചെയ്ത ജേഴ്സി ആയിരിക്കും രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഐപിഎല്ലിൽ ഉപയോഗിക്കുക.

കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന എക്സ്പോ പിന്നീട് മാറ്റിവെക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ഐ.പി.എല്‍ ടീം കൂടിയാണ് രാജസ്ഥാന്‍ റോയല്‍സ്. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി താരം ടീം ക്യാപ്റ്റനാകുന്നത്.

ബൈ എക്സ്പോ 2020ന്‍റെ സന്ദേശം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഇടയില്‍ പ്രചരിപ്പിക്കുക എന്ന ഉദ്യേശ്യത്തോടെയാണ് രാജസ്ഥാന്‍റെ സ്പോണ്‍സര്‍മാരായി എക്സ്പോ 2020 എത്തുന്നത്. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളായിരിക്കും എത്തുക.

ദുബൈയിലെ മറ്റൊരു വിസ്മയകാഴ്ചയായിരിക്കും എക്സ്പോ 2020 വേദി.

Top