സ്മിത്തിനെ നീക്കണം, ബട്ലറോ സ്റ്റോക്‌സോ മതിയെന്ന് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍

സീസ് താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആരാധകര്‍. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ കമന്റ് ബോക്‌സിലാണ് ആരാധകര്‍ ആവശ്യം ഉയര്‍ത്തുന്നത്. ജോസ് ബട്ലറെയോ ബെന്‍ സ്റ്റോക്‌സിനെയോ സ്മിത്തിന് പകരം ക്യാപ്റ്റനാക്കണം എന്നാണ് ആവശ്യം. അതേസമയം രാജസ്ഥാന്‍ റോയല്‍സിന്റെ പൂര്‍ണ പിന്തുണ സ്റ്റീവ് സ്മിത്തിന് ടീം അറിയിക്കുകയും ചെയ്തു.

അല്പം മുന്‍പ് ക്യാപ്റ്റന്‍ എന്ന തലക്കെട്ടില്‍ സ്മിത്തിന്റെ ചിത്രം തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ രാജസ്ഥാന്‍ റോയല്‍സ് പോസ്റ്റ് ചെയ്തിരുന്നു. ബട്ലറിന്റെ ചിത്രം പങ്കുവച്ച് ‘ജോസ് ദ ബോസ്’ എന്ന അടിക്കുറിപ്പിലുള്ള ട്വീറ്റ് ക്യാപ്റ്റന്‍ സ്ഥാനം മാറ്റുമെന്നതിനുള്ള സൂചനയല്ലെന്നും റോയല്‍സ് പറയുന്നു.

Top