സണ്‍റൈസേഴ്‌സിന് മുന്നില്‍ പതറി രാജസ്ഥാന്‍; ഹൈദരബാദിന് 126 വിജയലക്ഷ്യം

sun

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2018 സീസണിലെ നാലാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു ബാറ്റിംഗ് തകര്‍ച്ച.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സു മാത്രമെ എടുക്കാന്‍ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്ണകലെ പുറത്തായ മലയാളി താരം സഞ്ജു സാംസനാണ് രാജസ്ഥാനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

49 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ ടോപ് സ്‌കോറര്‍. 42 പന്ത് നേരിട്ട സഞ്ജു അഞ്ചു ബൗണ്ടറികള്‍ പായിച്ചു. മറ്റാര്‍ക്കും റോയല്‍സ് നിരയില്‍ മികച്ച പ്രകടനത്തിനു കഴിഞ്ഞില്ല. ഇതോടെ ഒരുഘട്ടത്തില്‍ 92/3 എന്ന നിലയിലായിരുന്ന രാജസ്ഥാന്‍ 125/9 എന്ന നിലയിലേക്കു ചുരുങ്ങുകയായിരുന്നു.

Top