മാറ്റങ്ങളോടെ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തിരിച്ചെത്തുന്നു

വിലക്കിന് ശേഷം ഐപിഎല്ലില്‍ തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സിലും, ചെന്നൈ സൂപ്പര്‍ കിങ്‌സിലും മാറ്റങ്ങളേറെ.

രാജസ്ഥാന്‍ റോയല്‍സ് പേര് മാറ്റി കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍, ചെന്നൈ ടീമിന് പുതിയ ഉടമകള്‍ എത്തും.

രാജസ്ഥാന്‍ റോയല്‍സിന് ഇനി റോയല്‍സ് എന്ന് മാത്രമേ പേര് ഉണ്ടാവുകയുള്ളൂ.

പേര് മാറ്റം ഐപിഎല്‍ അധികൃതര്‍ ഇതിനോടകം തന്നെ അംഗീകരിച്ച.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമകളുടെ കാര്യത്തിലും മാറ്റമുണ്ട്.

ചെന്നൈ ഉടമയായ എന്‍ ശ്രീനിവാസന്‍ ഇന്ത്യ സിമന്റ്‌സിലെ മറ്റ് ഷെയര്‍ ഹോള്‍ഡേഴ്‌സിന് കൂടിയാണ് ഉടമസ്ഥാവകാശം പങ്കുവെച്ചിരിക്കുന്നത്.

2015 ജൂലൈയിലാണ് സുപ്രീകോടതി വാതുവെപ്പ് കേസിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും രണ്ട് വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

2013ല്‍ നടന്ന ഒത്തുകളി വിവാദത്തെ തുടര്‍ന്നായിരുന്നു ഇത്.

ഇതോടെ പ്രതിസന്ധിയിലായ ബിസിസിഐ കഴിഞ്ഞ രണ്ട് സീസണുകളില്‍ പുതിയ രണ്ട് ടീമുകളെ ഉള്‍പ്പെടുത്തി. പൂണെ സൂപ്പര്‍ ജെയ്ന്റ്‌സും ഗുജറാത്ത് ലയണ്‍സും അങ്ങനെയാണ് ഐപിഎല്ലിലെത്തിയത്. എന്നാല്‍ അടുത്ത വര്‍ഷം സസ്‌പെന്‍ഷന്‍ മാറി ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തുകയാണ്.

Top