രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം ; ഗെഹ്‌ലോട്ട് എം.എല്‍.എമാരെ രാജ്ഭവനില്‍ അണിനിരത്തി

ജയ്പുര്‍: രാജസ്ഥാനില്‍ നിയമസഭ സമ്മേളം വിളിച്ചു ചേര്‍ക്കില്ലെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ നിലപാടിനു പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എം.എല്‍.എമാരെ രാജ്ഭവനില്‍ അണിനിരത്തി. ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ രാജ്ഭവന്‍ വളയുമെന്ന് ഗെഹ്‌ലോട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

തിങ്കളാഴ്ച നിയമസഭ സമ്മേളനം വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഗെഹ്ലോട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ വിളിച്ചുകൂട്ടാന്‍ കഴിയില്ലെന്ന് നിലപാട് ഗവര്‍ണര്‍ എടുത്തതായാണ് റിപ്പോര്‍ട്ട്.

Top