കാത്തിരിപ്പിന് അവസാനം; പാക്ക് യുവതിയും ഇന്ത്യന്‍ യുവാവും വിവാഹിതരായി

പട്യാല: ഇന്തായ പാക്ക് സംഘര്‍ഷത്തിനിടെ വിവാഹം അനിശ്ചിതാവസ്ഥയിലായ പാക്ക് യുവതിയും ഇന്ത്യന്‍ യുവാവും വിവാഹിതരായി. പാട്യാലയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള കിരണ്‍ സര്‍ജിത് കൗറും ഹരിയാന അംബാല ജില്ലക്കാരനായ പര്‍വിന്ദര്‍ സിംഗുമാണ് വിവാഹിതരായത്. ചടങ്ങുകള്‍ക്ക് ശേഷം ദുരുദ്വാര അധികൃതര്‍ ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റും നല്‍കി.

ഫെബ്രുവരി 23നാണ് ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് വിവാഹം നീണ്ടുപോവുകയായിരുന്നു. പാക്കിസ്ഥാനിലെ സിയാല്‍കോട്ട് ജില്ലയില്‍ താമസിക്കുന്ന ഹിന്ദു യുവതിയാണ് വധു. അവരുടെ കുടുംബവും വിവാഹത്തിനായി ഇന്ത്യയില്‍ എത്തിയിരുന്നു.

വിവാഹശേഷം നടത്തിയ മാധ്യമ പ്രവര്‍ത്തകരോട് നടത്തിയ പ്രതികരണത്തില്‍ ഇന്ത്യയില്‍ വച്ച് തന്നെ വിവാഹം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സര്‍ജിത് കൗര്‍ പറഞ്ഞു. ഇന്ത്യയിലെയും പാക്കിസ്താനിലെയും കൂടുതല്‍ യുവതീ – യുവാക്കള്‍ പരസ്പരം വിവാഹിതരാകണമെന്നും അവര്‍ പറഞ്ഞു.

2014ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലായ ഇവര്‍ 2016ല്‍ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിക്കുമെന്ന്് കിരണ്‍ സര്‍ജിത് കൗര്‍ പറഞ്ഞു.

Top