രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പി ഓം ബിര്‍ള ലോക്‌സഭാ സ്പീക്കറായേക്കും

ന്യൂഡല്‍ഹി; രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ള ലോക്സഭാ സ്പീക്കറായേക്കുമെന്ന് സൂചന. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പി യാണ് ഓം ബിര്‍ള. ബി.ജെ.പി ടിക്കറ്റില്‍ രണ്ടു തവണ കോട്ട എം.പി യായ ആളാണ് അദ്ദേഹം.

സ്ഥാനമേല്‍ക്കുകയാണെങ്കില്‍ ലോക്‌സഭയിലെ 17ാമത് സ്പീക്കറായിരിക്കും ബിര്‍ള. എന്‍.ഡി.എക്ക് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാല്‍ തന്നെ എളുപ്പത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെടും. മത്സരം അനിവാര്യമായി വന്നാല്‍ നാളെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.

Top