തുല്യതയ്ക്ക് വിരുദ്ധം; ‘മൈ ലോഡ്’ വിളികളെ നിരോധിച്ച് രാജസ്ഥാന്‍ കോടതി

രാജസ്ഥാന്‍: ‘മൈ ലോഡ്’ വിളികളെ നിരോധിച്ച് രാജസ്ഥാന്‍ കോടതി. ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരെ അഭിഭാഷകര്‍ അഭിസംബോധന ചെയ്യുന്ന മൈ ലോഡ്, മൈ ലോഡ്ഷിപ്പ് വിളികളെയാണ് രാജസ്ഥാന്‍ വേണ്ടെന്ന് വച്ചിരിക്കുന്നത്. ജഡ്ജിമാരെ ദൈവതുല്യം കണ്ടുള്ള ഇത്തരം അഭിസംബോധനകള്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്നാണ് കോടതി നിരീക്ഷണം.

ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് ചേര്‍ന്നാണ് രാജ്യത്തെ മറ്റ് കോടതികള്‍ക്കും മാതൃകയാവുന്ന ചരിത്രപരമായ തീരുമാനം ഹൈക്കോടതി കൈകൊണ്ടത്. അതേസമയം, കാലങ്ങളായി പിന്തുടരുന്ന ഈ അഭിസംബോധകള്‍ക്ക് പകരം എന്ത് വിളിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല.

Top