rajasthan government incliding nationality in celabus

ജയ്പുര്‍: ജെഎന്‍യു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശീയത വളര്‍ത്താനൊരുങ്ങി രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍. ഇതിനുതകുന്ന തരത്തില്‍ പാഠ്യപദ്ധതി തയാറാക്കാന്‍ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ദേവ്‌നാനി പറഞ്ഞു.

ജെഎന്‍യു മാതൃകയിലുള്ള സംഭവം സംസ്ഥാനത്ത് ഉണ്ടാവാതിരിക്കാനാണു നടപടി. മേവര്‍ സര്‍വകലാശാലയില്‍ ബീഫ് പാകം ചെയ്ത സംഭവം തെറ്റായിപ്പോയി. മറ്റുള്ളവരുടെ മതവികാരത്തെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജ് ഹോസ്റ്റലില്‍ ബീഫ് പാകം ചെയ്തു എന്ന ആരോപണത്തെത്തുടര്‍ന്നു സര്‍വകലാശാലയിലെ നാലു കാശ്മീരി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ചോദ്യം ചെയ്തു വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

Top