കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യാനൊരുങ്ങി രാജസ്ഥാന്‍

ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക്‌സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനുള്ള പദ്ധതിയുമായ് രാജസ്ഥാന്‍ സര്‍ക്കാര്‍. രണ്ടര ലക്ഷം വിദ്യാര്‍ഥിനികള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കുക. ഈ പദ്ധതിയുടെ ഭാഗമായി 189 ഗവണ്‍മെന്റ് കോളേജുകളില്‍ സൗജന്യ നാപ്കിന്‍ വെന്‍ഡിങ്ങ് മെഷിന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് രാജസ്ഥാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ്.

2.5 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. അടുത്ത വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നതു മുതലായിരിക്കും പദ്ധതിയും തുടങ്ങുന്നത്. ഇതിന് മുമ്പായി ചില സ്‌കൂളുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പദ്ധതിയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നാപ്കിന്‍ വെന്‍ഡിങ്ങ് മെഷീനുകള്‍ സ്ഥാപിച്ചിരുന്നു. പദ്ധതി നടപ്പായാല്‍ മുഴുവന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സാനിട്ടറി പാഡ് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാകും രാജസ്ഥാന്‍.

Top