രാജസ്ഥാന്‍ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കും: അശോക് ഗെഹ്‌ലോട്ട്

ashok-gahlot

രാജസ്ഥാന്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ പുറത്തെത്തുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു കഴിഞ്ഞു.

തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തും. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി കോര്‍കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിലാണ് യോഗം നടക്കുന്നത്. നിയമ സഭ ഇലക്ഷന്‍ ഫലം വന്നു കൊണ്ടിരിക്കെ മാധ്യമങ്ങളെ കണ്ട മോദി തെരഞ്ഞെടുപ്പ് ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി. തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കുറിച്ച് പ്രതികരിക്കാന്‍ മോദി തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകര്‍ മോദിയുടെ ഫലങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ തിരിഞ്ഞു പോവുകയായിരുന്നു.

Top