രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് അശോക് ഗെലോട്ട്

ജയ്പുര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി 15 കോടി രൂപ വീതമാണു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോവിഡ് കാലത്തു ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഗെലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കോവിഡിനെ നേരിടാന്‍ ജനങ്ങള്‍ക്കൊപ്പം പരിശ്രമിക്കുന്‌പോള്‍ ബിജെപി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകഴിഞ്ഞു. സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ അവര്‍ ഊര്‍ജിതമാക്കിയിരിക്കുന്നു. പാര്‍ട്ടി മാറാന്‍ എംഎല്‍എമാര്‍ക്കു പണം വാഗ്ദാനം ചെയ്യുന്നു. ചിലര്‍ക്കു 15 കോടിയും മറ്റു കാര്യങ്ങളുമാണു വാഗ്ദാനം. ഇതു തുടര്‍ച്ചയായി സംഭവിക്കുന്നുണ്ടെന്നും ഗെലോട്ട് വ്യക്തമാക്കി.

Top