കർഷക സമരത്തെ പിന്തുണച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത്

ashok-gahlot

ൽഹി : കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിച്ച് കേന്ദ്രം കര്‍ഷകരോട് മാപ്പുപറയണം എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത്. കർഷക ആവശ്യങ്ങൾ ധരിപ്പിക്കാൻ രാഷ്ട്രപതിയെ കാണാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും അനുമതി ചോദിച്ചിട്ടും നൽകിയില്ല. ജനാധിപത്യത്തിൽ പരസ്പര ചർച്ചകൾ എപ്പോഴും ആവശ്യമാണ്.

അത് സംഭവിച്ചിരുന്നെങ്കിൽ പ്രതിഷേധം നടക്കില്ല. സാധാരണക്കാർക്ക് കഷ്ടപ്പെടേണ്ടി വരില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.കാർഷിക നിയമങ്ങൾ കൊണ്ടുവരുമ്പോൾ കേന്ദ്രം ആരുമായും ചർച്ച നടത്തിയിട്ടില്ല. അതുകൊണ്ടാണ് രാജ്യത്തെ മുഴുവൻ കർഷകരും ഇപ്പോൾ റോഡുകളിൽ പ്രതിഷേധിക്കുന്നതെന്നും ഗഹ്ലോത്ത് പറഞ്ഞു.

Top