രാഹുല്‍ കോണ്‍ഗ്രസിന്റെ അവസാന ഭരണാധികാരി; ബിജെപി നേതാവ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മുഗള്‍ ഭരണാധികാരി ഔറംഗസീബിനോട് ഉപമിച്ച് രാജസ്ഥാന്‍ വൈസ് പ്രസിഡണ്ട് ഗ്യാന്‍ ദേവ് അഹുജ. മുഗള്‍ ഭരണം അവസാനിച്ചത് പോലെ കോണ്‍ഗ്രസ് സാമ്രാജ്യം അവസാനിക്കുകയാണെന്നും അഹുജ അഭിപ്രായപ്പെട്ടു.

മുഗള്‍ ഭരണാധികാരി ഔറംഗസീബിനെ പോലെ അവസാന ഭരണാധികാരിയാണ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് സാമ്രാജ്യം അവസാനിക്കുകയാണ് – അഹൂജ പറഞ്ഞു.

എന്നാല്‍ ഏറ്റവും അവസാന മുഗള്‍ ഭരണാധികാരി ബഹദൂര്‍ ഷാ സഫര്‍ ആയിരുന്നുവെന്നതാണ് വിരോധാഭാസം. ഔറംഗസീബിന്റെ കാലം കഴിഞ്ഞതോടെയാണ് മുഗള്‍ഭരണം ശിഥിലമായി തുടങ്ങിയത്.

അഹൂജ പറഞ്ഞത് ഔറംഗസീബാണ് അവസാന മുഗള്‍ ഭരണാധികാരിയെന്നും മുഗള്‍ഭരണം അവസാനിച്ചത് പോലെ കോണ്‍ഗ്രസിന്റെ ഭരണം അവസാനിക്കുമെന്നും രാഹുല്‍ ഗാന്ധി ഔറംസീബിനെപോലെയാണെന്നുമാണ്.

2017 ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി കടന്ന് വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുലിനെ ഔറംഗസീബിനോട് ഉപമിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ജനാധിപത്യമില്ലെന്ന് സമര്‍ത്ഥിക്കാനായിരുന്നു ബിജെപി ശ്രമിച്ചത്.

Top