പശു സാധാരണ മൃഗമാണോ ? ആതോ മാതാവോ ?; രാജസ്ഥാന്‍ നിയമസഭയില്‍ വാക്‌പോര്

ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ്-ബിജെപി വാക്‌പോര്. പശു സാധാരണ മൃഗമാണോ ആതോ മാതാവാണോ എന്ന പേരിലാണ് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം നടന്നത്.

പശു ഉപകാരപ്രദമായ മൃഗമാണെന്നും അതേസമയം ആരാധിക്കേണ്ട ആവശ്യമില്ലെന്നും മൃഗങ്ങളെ ആരാധിക്കുന്നത് വിഡ്ഢിത്തമാണെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധറിവാള്‍ , വി.ഡി സവര്‍ക്കറെ ഉദ്ധരിച്ച് നിയമസഭയില്‍ പറഞ്ഞു. ഇതോടെ സവര്‍ക്കറുടെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ഹിന്ദുക്കളെ അപമാനിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.

പശുവിനെ മാതാവായി ആരാധിക്കുന്ന കോടിക്കണക്കിന് ജനങ്ങളെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി പറഞ്ഞു. പുസ്തകത്തിലെ വരികള്‍ മന്ത്രി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. യുദ്ധ സമയത്ത് ശത്രുക്കള്‍ സൈന്യത്തിന് മുന്നില്‍ പശുവിനെ നിര്‍ത്തി പ്രതിരോധിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗമാണ് മന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ‘ഹിന്ദുത്വ’ എന്ന വാക്കിന് സവര്‍ക്കര്‍ നല്‍കിയ നിര്‍വചനം മോഹന്‍ ഭാഗവത് മാറ്റിയെന്നും ധറിവാള്‍ വിമര്‍ശിച്ചു.

Top