തന്റെ വിവാഹം മുടക്കാന്‍ ഇടപെടണം ; 15 കാരി മുഖ്യമന്ത്രിയെ സമീപിച്ചു

MARRIAGECHILD

ഭോപ്പാല്‍: വിവാഹം മുടക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 15 കാരി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ സമീപിച്ചു. പരാതി പരിഹാര അദാലത്തിലാണ് പെണ്‍കുട്ടി മുഖ്യമന്ത്രിയെ സമീപിച്ചത്. പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി, കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.

പഠിക്കാന്‍ എല്ലാ പ്രോത്സാഹനവും സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ടോങ്ക് ജില്ലയാണ് പെണ്‍കുട്ടിയുടെ സ്വദേശം. അമ്മാവന്റെ കൂടെയാണ് പെണ്‍കുട്ടി പരാതി പറയാനെത്തിയത്. അമ്മയുടെ മരണശേഷം 15 വയസ്സ് മാത്രം പ്രായമുള്ള തന്നെ പഠിക്കാനനുവദിക്കാതെ വിവാഹം കഴിയ്ക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

Top