രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു

ജോധ്പുര്‍: രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് വീണു. ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റ് അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. വ്യോമസേനയുടെ മിഗ്27 വിമാനമാണ് രാവിലെ പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരിയില്‍ രാജസ്ഥാനിലെ പൊഖ്‌റാന്‍ മേഖലയില്‍ മറ്റൊരു മിഗ്27 വിമാനം തകര്‍ന്നു വീണിരുന്നു.

Top